ഫസലുൽ Fotoshopi On Thursday, April 28, 2011 13 Comments


ചിന്തകള്‍ കൊണ്ടെത്തിച്ചത് ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളിലേക്കാണ്.
അതല്ലെങ്കില്‍ പറയാന്‍ മടിക്കുന്ന കുറേ ഉത്തരങ്ങളുടെ കൂര്‍ത്ത മുനകള്‍ ഭയപ്പെട്ട് അറിയില്ലെന്ന് സ്വയം നടിക്കുന്നു, വയ്യ.....
കുറേ ജന്മങ്ങള്‍ നശിപ്പിച്ചിട്ടെന്തു നേടാന്‍ എനിക്ക്........
എന്റെ നഷ്ടങ്ങള്‍ നികത്തുന്നത് മറ്റുള്ളവര്‍ക്ക് നഷ്ടപ്പെടുത്തിയിട്ടാണോ,അല്ലെങ്കില്‍ അതുകൊണ്ട് എന്റെ നഷ്ടങ്ങള്‍ നഷ്ടങ്ങളല്ലാതായിത്തീരുമോ?
ചിന്തകള്‍ വിദൂരതയിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരുന്നു, അനന്തമായ ചിന്തകള്‍ പഴയ ഓര്‍മകള്‍ പുതുക്കുമ്പോള്‍ താന്‍ വികാരാവേശനാകുന്നത് അയാള്‍ അറിഞ്ഞു,
കണ്മുന്നില്‍ താന്‍ സ്വരുക്കൂട്ടിയ സ്വപ്നങ്ങള്‍ തകര്‍ന്നടിയുന്നതിലല്ലായിരുന്നു തന്റെ വേദന
പിന്നെ.........
എന്തിനായിരിക്കാം ആ പിഞ്ചോമനകളെ അവര്‍ വാളിനിരയാക്കിയത് , അവര്‍ക്കിടയില്‍ നിന്ന് തങ്ങള്‍ക്കെതിരില്‍ ശത്രുക്കള്‍ പൊങ്ങിവരുമെന്ന് അവര്‍ ഭയപ്പെടുന്നുണ്ടായിരുന്നോ...
അതല്ലെങ്കില്‍ മനസു മരവിച്ച് അവര്‍ കൊലയും ഒരു വിനോദമായി വികസിപ്പിച്ചതായിരിക്കാം.
ഏത് നശിച്ച നിമിഷത്തിലാണ് ഞാന്‍ അവരുടെ വഴി തന്നെ തിരഞ്ഞെടുത്തത്,
എന്തുകൊണ്ടെന്നില്‍ ഹൃദയവിലാപങ്ങള്‍ ചലനമുണ്ടാക്കിയില്ല.
ചിന്തകള്‍ക്ക് വിരാമമിട്ടത് കൂട്ടുകാരന്റെ കൈകള്‍ തോളിലമര്‍ന്നപ്പോഴാണ്.
ഒരു നിമിഷം അയാള്‍ അവന്റെ മുഖത്തേക്കൊന്ന് നോക്കി, പെട്ടന്ന് തന്നെ നോട്ടം പിന്‍‌വലിച്ചു,
ഒരു നോട്ടം പോലും തന്നിലെ കുറ്റബോധത്തെ ആളിക്കത്തിക്കുമെന്നയാള്‍ ഭയപ്പെട്ടു.
വീണ്ടുമൊരു പടപ്പുറപ്പടിനുള്ള ഒരുക്കത്തിലാണെന്റെ സഹപ്രവര്‍ത്തകര്‍,
പ്രതികാരം ചോദിക്കാന്‍......
ഇനിയും ഇവര്‍ക്കൊപ്പം ഇറങ്ങിപ്പുറപ്പെടേണ്ടിവരുമോ എന്ന ശങ്ക,ഇല്ല ഇനി വയ്യ
തനിക്കു മുന്നില്‍ നിലവിളിയോടെ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങളാണെന്നെ ഈ വഴിയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. അപ്പോള്‍ പിന്നെ ഞാനിനിയും ഈ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഇനിയും കുഞ്ഞുങ്ങള്‍ അനാഥമാവില്ലെ,അവരുടെ ചിരി പടരുന്ന മുഖങ്ങള്‍ ഇരുള്‍ മൂടുകയില്ലെ ,
ഒന്നിനും അയാള്‍ക്കുത്തരമില്ല
ഒരു വശം നന്മയെ ആഗ്രഹിക്കുമ്പോള്‍ മറുവശത്ത് ആ നന്മതന്നെ തന്നെ നിഗ്രഹത്തിന് പ്രേരിപ്പിക്കുകയാണൊ...
ഏത് മതമാണ് അന്യമതക്കാരനെ വധിക്കണമെന്നു പഠിപ്പിച്ചത്, ഇല്ല ഒരു മതവുമില്ല,
എല്ലാവരും പരസ്പര സാഹോദര്യത്തേയും ബഹുമാനത്തേയും ഊട്ടിയുറപ്പിക്കാന്‍ ആഹ്വാനം ചെയ്തവരാണ്.
പിന്നെ എങ്ങനെയാണ് മതത്തിന്റെ പേരില്‍ മനുഷ്യന്‍ പരസ്പരം പോരടിക്കുന്നത്.
അതിനുമയാള്‍ക്കുത്തരമില്ല.
നിമിഷങ്ങള്‍ പിന്നെയും സഞ്ചരിക്കുമ്പോള്‍ കുറ്റബോധം അയാളെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു,അയാള്‍ മനസിനെ ന്യായാന്യായങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും.
മനസ്സ് ശാന്തമാക്കാൻ ഒരല്പം നടക്കാമെന്നു കരുതി എഴുന്നേല്‍ക്കാനാഞ്ഞപ്പോള്‍ പിറകില്‍ നിന്ന് വിളി വന്നു;
പുതിയ കുരുതിക്കായി, ഇരകളേത്തേടി....
അറിയാതെ അയാളുടെ കൈകള്‍ മുന്നില്‍ അലക്ഷ്യമായിക്കിടന്നിരുന്ന കത്തിപ്പിടിയിലേക്ക് നീണ്ടു
ഒന്നറച്ചെങ്കിലും അയാള്‍ അതെടുക്കുക തന്നെ ചെയ്തു
സ്വയമറിയാതെ മുന്നോട്ട് നീങ്ങുമ്പോള്‍ നേതാവ് നഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തി പ്രതികാരത്തിനിറങ്ങിയവര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ടിരുന്നു.
സ്നേഹവും മതേതരത്വവും പ്രസംഗകര്‍ക്ക് എടുത്തമ്മാനമാടാനുള്ള വെറും പദങ്ങള്‍ മാത്രം ,
അവര്‍ക്കൊപ്പം നടന്ന് നീങ്ങുമ്പോള്‍ തന്റെ വാള്‍ ഒരിക്കലും ചലിക്കുകയില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നു അയാള്‍.
പക്ഷെ.......
തന്റെ മുന്നില്‍ ആരാണത്,
അയാളുടെ മനസ്സില്‍ പ്രതികാരവും കോപവും ഇരച്ചു കയറി ,പിന്നെയൊന്നുമാലോചിച്ചില്ല
അയാള്‍ കയ്യിലെ ആയുധം ആഞ്ഞു വീശി ,വീണ്ടും വീണ്ടും മതിവരുവോളം
ആ പിശാചിനെ ഞ്ഞാന്‍ കൊന്നു.......
അയാള്‍ ആകാശത്തേക്ക് നോക്കി ആര്‍ത്തട്ടഹസിച്ചു.
അതെ അതയാളായിരുന്നു,
തന്റെ മുന്നിലിട്ട് പിഞ്ചുകുഞ്ഞുങ്ങളെ അരിഞ്ഞു വീഴ്ത്തി ആനന്ദനൃത്തമാടിയവന്‍,
കൂടെയുള്ളവര്‍ ചിതറിയോടുമ്പോഴും അയാള്‍ ഒരുതരം ഉന്മാദത്തിലായിരുന്നു, പിറകില്‍ പോലീസ്
ഇളകി വരുന്നത് അയാള്‍ അറിയുന്നില്ലായിരിക്കണം.

ഫസലുൽ Fotoshopi On Thursday, March 17, 2011 12 Comments

      ക്ലാസ്റൂമിൽ അതി ഭീകരമായ നിശ്ശബ്ദത, എല്ലാവരും പരസ്പരം പിറുപിറുക്കുന്നു. ചിലരൊക്കെ എന്നെ ഇടംകണ്ണിട്ടു നോക്കുന്നു. ആകെക്കൂടെ ഞാൻ എന്തു ചെയ്യണമെന്നറിയാതെ.....ഒരു വല്ലാത്ത അവസ്ഥ. ന്നാലും ഇതു വല്ലാത്തൊരു ചതിയായിപ്പോയി. ടൂറും പോയി വന്നു അന്നു കഴിച്ചത് മൊത്തം ആവിയായി പോയിട്ടുണ്ടാകും അന്നേരവാ ഇങ്ങനൊരു പൊല്ലാപ്പുമായി നമ്മടെ മാഷ് വന്നിരിക്കുന്നത്.
       എന്റെ നെഞ്ചിനുള്ളിൽ ഒരു തീഗോളം ഇങ്ങനെ ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും ഡാൻസ് കളിക്കുന്നു. ഇനിയും ഇരുന്നാൽ സംഗതി പാളും. പാവം ഒരു നിശ്കളങ്കൻ ക്രൂശിക്കപ്പെടുന്നത് ഞാൻ മനസിൽ കണ്ടു. ഞാൻ പതുക്കെ ബെഞ്ചിൽ നിന്നു എണീറ്റു. ആ ക്രൂരനായ ഗുരു പാവപ്പെട്ട ഒരു ശിഷ്യനെ ഒരു ദയയും ഇല്ലാതെ അടുത്തേക്ക് വിളിച്ചു. 'ഡാ ഇവിടെ വാഡാ' ഞാൻ സകല ഞാഡി ഞരമ്പുകളും തകർന്ന് നാലു പാടും നോക്കി. ഞാനപ്പം ആലോചിച്ചത് ക്ലാസ് റൂമിന്റെ അരമതിൽ ചാടി ഇറങ്ങി ഓട്യാലോ എന്നാരുന്നു. പക്ഷെ അതു പെട്ടന്നു തന്നെ വേണ്ടെന്നു വെച്ചു. കാരണം മറ്റൊന്നും അല്ല, ഉപ്പാന്റെ പച്ച കളറിലുള്ള വീതികൂടിയ ബെൽറ്റ് തന്നെ. ഇതെങ്ങനേയും വീട്ടിലെത്തിക്കാതെ നോക്കേണ്ടത് എന്റെ മാത്രം ആവശ്യമാണല്ലോ.

ഫസലുൽ Fotoshopi On Friday, January 21, 2011 25 Comments


ഇന്ത്യ യുടെ മതേതരത്വ മൂല്യങ്ങളെ, നിയമ സംഹിതകളെ നോക്കുകുത്തിയാക്കി വര്‍ത്തമാനകാലത്തിന്റെ സംഭവവികാസങ്ങള്‍ നമുക്ക് പുതിയ ചിന്തകള്‍ക്ക് അവസരം നല്‍കുമ്പോള്‍ അതിനെ ന്യായമായ രീതിയല്‍ സമീപിക്കേണ്ടത് ഓരോ ഇന്ത്യന്‍ പൌരന്റേയും കടമയാണെന്നതില്‍ തര്‍ക്കമില്ല, പല വീക്ഷണ കോണുകളില്‍ നിന്നാണു പലരും ഒരേസംഭവം തന്നെ വിലയിരുത്തുന്നതെങ്കിലും അതില്‍ ഒരു

ഫസലുൽ Fotoshopi On Saturday, January 8, 2011 15 Comments


ദേ, ഞാനൊരു കാര്യം പറഞ്ഞേക്കാം. ഇതൊക്കെ കൂടിവായിച്ച് ഞാനൊരു കൊച്ച്കള്ളനാണെന്നോന്നും ആരുമങ്ങ് സ്വയം തീരുമാനിച്ച് കളയരുത്. എനിക്കാദ്യേ പറയാനുള്ളത് അതു മാത്രാണ്.എന്തൊക്കെ പറഞ്ഞാലും മോഷണം ഒരു കലയാണെന്നു തന്നെയാണ് ന്റെ അഭിപ്രായം. പണ്ടാരടങ്ങാനായിട്ട് ഓരോരുത്തന്മാര്‍ കക്കുന്ന വിധം കണ്ടാല്‍ പുള്ളേ നമ്മക്കും ഒന്നു ശ്രമിച്ച് നോക്കിയാലോന്നു തോന്നിപ്പോകും . അത്രക്ക് സെറ്റപ്പല്ലെ , ഇങ്ങനുള്ള ഓരോ സുന്ദര മോശണ കഥകളൊക്കെ വായിച്ചോണ്ടിരിക്കുംബോളാ നമ്മളെ തലയില്‍ ഓരോന്നു വന്നു വീഴുന്നത്. സിക്സ്തില്‍ പഠിക്കുമ്പോള്‍ ആണു എന്റെ മോഷണ കഥകളുടെ തുടക്കം, വേണങ്കി നമുക്ക് ഒരു സെറ്റപ്പിനു വേണ്ടി കളകളം മുഴക്കുന്ന അരുവി അടുത്തുണ്ടെന്നോ പക്ഷികള്‍ ചിലച്ചു കൊണ്ടിരിക്കുന്ന ഒരു പ്രഭാതത്തില്‍ ചെറിയ ചാറ്റല്‍മഴയില്‍ ഞാന്‍ ഉറക്കമുണര്‍ന്ന് ഇറയത്ത്കെട്ടിയ ഉമിക്കരിറ്റിന്നില്‍ നിന്നു അല്പം വാരിവായില്‍ ...ച്ചേ ......

ഫസലുൽ Fotoshopi On Friday, January 7, 2011 9 Comments

 മാണ്ടാ മാണ്ടാന്നു  കരുതുമ്പം ന്നെ ക്കൊണ്ട് ങ്ങള് പെന്നും കടലാസും ഇടിപ്പിച്ചേ ആടങ്ങൂ , അവസാനം ഗുല്‍മോഹനും ബ്ലോഗാന്‍ തുടങ്ങിയപ്പം എങ്കി പിന്നെ ഇഞ്ഞി പുട്ച്ച് നിന്നാ സങ്ങതി പാളും ന്നു മനസിലാകീട്ടില്ലെ ഞ്ഞെ പ്പിന്നെ എത്തിനാ പറ്റാ, ഒന്നിനും പറ്റൂല, അതോണ്ട് ഇങ്ങളോടൊക്കെ 2 ബര്‍താനം പറഞ്ഞിട്ടന്നെ കാര്യം. ഞമ്മളെ നാട്ടിലെ ഓരോ ഗുലുമാലാള് കാണുമ്പം എത്താ പറയാ, പേപ്പറും നോകാന്‍ തോന്നൂല്ലാ, ഇഞ്ഞി ടി വി വെച്ചാലോ, അയിന്റെ കാര്യം പറയാണ്ടിരികാ നല്ലത്, രാഷ്ട്രീയക്കാരു മുള്ളാന്‍ പോയാല്‍ അതില്‍ കൂടി എക്സ്ക്ലൂസീവ് കണ്ടെത്തും പഹയന്മാരു, പിന്നെ ഇബടെ ആകെ ഒരു സമാധാനം ഇങ്ങളുകൊറേ ബ്ലോഗരു കുണ്ടമ്മാരു