ഫസലുൽ Fotoshopi On Tuesday, November 11, 2008 11 Comments

സൌദിയിലെ അധികം വികസിതമല്ലാത്ത ഒരിടത്തു ജീവിക്കുന്ന എനിക്ക് എപ്പോഴെങ്കിലും ഒരുതുണ്ട് മലയാളം പേപര്‍ കിട്ടിയാലായി. ഇടയിലൊരു ദിവസം സുഹൃത്ത് കൊണ്ടുവന്ന അതികം പഴയതല്ലാത്ത (വെറും ഒരു മാസം പഴക്കം) ഒരു മാധ്യമീകരിച്ച കഷ്ണം എന്റെ കയ്യില്‍ തടഞ്ഞത്, വേറെ പണിയൊന്നുമില്ലാത്തത് കൊണ്ട് അങ്ങ് വായിച്ചു കളയാമെന്നു കരുതി. വായിച്ചു തുടങ്ങിയപ്പോഴല്ലെ എനിക്കാകെ കണ്‍ഫ്യൂഷന്‍, കമ്മ്യൂണിസ്റ്റ് പാര്‍ടി കുറേ ലീ കളേയും ചാന്‍ മാരേയും പരിശീലിപ്പിച്ചെടുക്കാന്‍ പോകുന്നെന്നു, അപ്പൊ കൊള്ളാം എങ്കിപ്പിന്നെ വായിച്ചിട്ട്തന്നെ കാര്യം എന്നു കരുതി , കടിച്ചാല്‍ പൊട്ടാത വല്ല വാക്കുകളും ഉണ്ടാ‍വുമെന്നു കരുതി ഒരുഗ്ലാസ്സ് വെള്ളവും കൂടെ എടുത്തു ( വെള്ളം കൂട്ടി ചങ്ക് തൊടാതെ വിഴുങ്ങാലൊ)

വിപ്ലവവും ഗുണ്ടായിസവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ ഒരു പരിതസ്തിഥിയില്‍ ജീവിക്കുന്ന മാര്‍കിസിസ്റ്റ്കാരനു ഒരല്പം കരാട്ടയൊ ഒക്കെ പഠിച്ച് ഒന്നു ലീ വല്‍കരിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടിവരില്ല എന്ന ഒരു മുന്‍‌വിധി എന്റെ വായനയുടെ തുടക്കത്തിലേ എന്നെ പിടികൂടിയിരുന്നു എന്നു കരുതി മാര്‍ക്സിസ്റ്റുകാര്‍ മുഴുവന്‍ ഗുണ്ടകള്‍ ആണെന്നു എനിക്കഭിപ്രായമൊന്നുമില്ല, എല്ലാ പാര്‍ട്ടിയിലും ഗുണ്ടകള്‍ ഉണ്ട്, അല്ലെങ്കില്‍ സാഹചര്യം ഗുണ്ടകള്‍ ആകിയവര്‍ ഉണ്ട്. അതല്ലല്ലൊ നമ്മുടെ വിശയം. നമുക്ക് ആ മാധ്യയമീകരിച്ചതിലേക്ക് തന്നെ മടങ്ങിപ്പോകാം, എന്തായാലും എനിക്ക് ആ ഫീച്ചര്‍ വായിച്ചതില്‍ ആകെതുകയായി കിട്ടിയത് , നമ്മുടെ കമ്മ്യൂണിസ്റ്റ് പാര്‍ടിയും ഒരു സായുധ വിം‌ഗിനെ തയ്യാറാക്കുന്നു എന്നതാണു, എല്ലാരും ഓരോ അടിതട ഗ്യാങ്ങുമായി നടക്കുമ്പോള്‍ ഒരു സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനു അതില്ലാതെ പോയാല്‍ അതിന്റെ കുറച്ചില്‍ ആര്‍ക്കാ, നമുക്ക് തന്നെ.
ആര്‍.എസ്.എസ് ഉം മറ്റുമൊക്കെ ഓരോ കസര്‍ത്തുകള്‍ കാണിക്കുമ്പോള്‍ അവരെയൊക്കെ തടയിടാന്‍ ഒരു വിം‌ഗ് ഇല്ലാതെ പോയാല്‍ അതൊരു കുറച്ചില്‍ തന്നെയാണെന്നു ഞാനു സ്വയം വിസ്വസിക്കാന്‍ ശ്രമിച്ചു. അതുമാത്രമല്ല വേറെയും ഗുണം ഉണ്ടല്ലൊ, തൊഴിലാളികളെ സ്നേഹിക്കുന്ന പാര്‍ട്ടിക്ക് തൊഴിലില്ലാത്ത കുറേ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാനും കഴിയും. അങ്ങനാകുമ്പോള്‍ ഇതൊരു പുണ്യ പ്രവര്‍തി തന്നെ, ഓരോ ലോക്കല്‍ കമ്മറ്റിയിലും പത്ത് ചെറുപ്പക്കാര്‍ വീതം, അങ്ങനൊരു രണ്ടായിരം ചെറുപ്പക്കര്‍ക്കുകൂടി പാര്‍ടി ജോലി നല്‍കുന്നു. വളരെ നല്ലകാര്യം, അപ്പോഴും ഒരു സംശയം! ഇങ്ങനെ സ്വയം രക്ഷക്കുള്ള സന്നദ്ധ സംഘം എന്നു ഔദ്യോഗിക നാമകരനം ചെയ്യപ്പെട്ട ഇവര്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കുമൊ പ്രവര്‍ത്തിക്കുക. വേറൊന്നുംകൊണ്ട് ചോദിച്ചതല്ല, ഗ്രൂപ്പിസം അങ്ങാടിപ്പാട്ടായതില്‍ പിന്നെ തൊഴുത്തില്‍കുത്തും തമ്മില്‍തല്ലുമൊക്കെ വേണ്ടവിധം സമയാസമയങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു പുറത്തേക്ക് ചാടുന്നത് നാം പൊതുജനം കണ്ടാസ്വദിക്കുന്നുണ്ടല്ലൊ. ആയോധനകല പാര്‍ട്ടിതന്നെ പരിശീലിപ്പിക്കുമ്പോള്‍ എന്നും എതിരാളികളെയൊന്നും പുറത്തുനിന്നു കിട്ടിക്കോളണമെന്നില്ല, എങ്കില്‍ പിന്നെ ഉള്ളീല്‍ തന്നെയുള്ള നാലെണ്ണത്തിനെ ഒതുക്കണമെന്നു തോന്നിയാല്‍ ഗ്രൂപ്പ് അടിസ്താനത്തിലാണു പരിശീലനമെങ്കില്‍ അതിനുമൊരു ബുദ്ധിമുട്ടു ഉണ്ടാവില്ലല്ലൊ.
പിന്നെയും ഉപകാരങ്ങള്‍ ഒരുപാടുണ്ട്, ഇനി ആരെയെങ്കിലും ഊരുവിലക്കാനോ വേലിപൊളിക്കാനൊ ഒക്കെ ഉണ്ടെങ്കില്‍ പാര്‍ടി ലോക്കല്‍ സെക്രട്ടറിമാരോ കുട്ടി നേതാക്കളോ ഒന്നും തെരുവിലിറങ്ങുകയും വേണ്ട പകരം കോഴിമുട്ടയും പാലും ഒക്കെ കൊടുത്ത് വളര്‍ത്തിയെടുത്ത ബ്രൂസിലി പയ്യന്മാരെയങ്ങു ഇറക്കി മേയാന്‍ വിട്ടാല്‍ പോരെ, ഇവര്‍ക്ക് കുറച്ചല്പം ബോംബ് നിര്‍മാണവും വടിവാള്‍ രാകാനും കൂടി പഠിപ്പിച്ചാല്‍ സംഗതി ക്ലീന്‍, പിന്നെ പാര്‍ടിക്ക് പുറത്തുനിന്നു ഒരു സഹായവും വേണ്ട, എല്ലാ അര്‍ത്ഥത്തിലും ഒരു മുഴുപാര്‍ടിയായി തുടരാം.
പക്ഷെ ഇതുകൊണ്ടൊക്കെ ഗതിമുട്ടിപ്പോകുന്ന ഒരു വര്‍ഗത്തെ നമ്മള്‍ അങ്ങനെ മറക്കാന്‍ പാടുണ്ടോ, ഇല്ല . അവര്‍ പാവം പ്രഫഷണല്‍ ഗുണ്ടകള്‍, ക്വട്ടേഷന്‍ ടീമുകള്‍ ഒക്കെ. പാവം ഇവരുടേയൊക്കെ കഞ്ഞികിടി മുട്ടിയതു തന്നെ, ഇങ്ങനെ ഓരോ പാര്‍ടിക്കാരും സ്വന്തം ഗ്രൂപ്പ്കള്‍ തുടങ്ങിയാല്‍ ഇവരൊക്കെ എന്തു ചെയ്യും, എപ്പോഴെങ്കിലും കിട്ടുന്ന ഒരു അടിയോ വെട്ടോ കൊണ്ട് ഇവര്‍ക്ക്ഒക്കെ ജീവിക്കാന്‍ പറ്റുമോ? അതുകൊണ്ട് പാര്‍ടി ആദ്യം ചെയ്യേണ്ടത് ഇവരെ പുനരധിവസിപ്പിക്കുക എന്നതാണ് എന്നു തോന്നുന്നു. ഈ നിരപരാധികളായ ഗുണ്ടകള്‍ക്ക് പട്ടിണികൂടാതെ കഴിയാന്‍ വല്ല മുറുക്കാന്‍ കടയും തുടങ്ങാന്‍ ലോണ്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ നടക്കുമല്ലൊ, കാരണം നമ്മുടെ പാര്‍ടിക്കു തന്നെയല്ലെ ഭരണം. ഇനി അതല്ലെങ്കില്‍ ഇവരൊക്കെ ഓരോ പാര്‍ടികളില്‍ ചേര്‍ന്ന് അവരുടെ സ്വയം രക്ഷാ സംഘങ്ങളെ പുഷ്ടിപ്പെടുത്തട്ടെ. എന്തൊക്കെയായാലും ഒരല്പം അക്രമമൊക്കെയില്ലാതെ എല്ലാം ക്രമമായികൊണ്ടു പോകാനാണെങ്കില്‍ നമ്മുടെ നാട്ടിലെ തൊണ്ണൂറ്റഞ്ച് ശതമാനം നേതാക്കളും വീട്ടിലിരിക്കത്തേയുള്ളൂ, അതുകൊണ്ട് അവരെകൂടി നമ്മള്‍ പട്ടിണിക്കിടാതെ ഉള്ള തൊഴില്‍ നശ്ടപ്പെടുത്താതെ ജീവിക്കാന്‍ അനുവദിക്കണം.
സത്യങ്ങള്‍ക്കപുറം കീഴടക്കലിന്റേയും അഹങ്കാരത്തിന്റേയും ഭാഷ മാത്രം സംസാരിക്കുന്ന ഒരു പാര്‍ട്ടിക്ക് പൊതുപ്രവര്‍ത്തനം എന്നപേരില്‍ എന്ത് പോക്രിത്തരവും കാണിക്കാന്‍ വേണ്ട കുട്ടിപ്പട്ടാളം കൂടിയുണ്ടെങ്കില്‍ കണ്ണൂരിലെ ഗ്രാമങ്ങള്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കാന്‍ അവര്‍ ശ്രമിക്കാതിരിക്കും എന്നു നമുക്കു പ്രത്യാശിക്കാം.
കൂട്ടിവായിക്കേണ്ടത് :- ഏത് അക്രമവും വന്‍‌തോതിലുള്ള ഊര്‍ജ്ജമാണു ഉല്പാദിപ്പിക്കുക. ഇത് അടുത്ത അക്രമത്തിനുള്ള സംഭരണിയും പ്രേരകവുമാകുന്നു. അടിതടയുടെ മിച്ചമൂല്യം അതാണ്. എന്തിനും പോന്ന 2000 പേര്‍ ഈ മൂല്യവുമാ‍യി നിയമബാഹ്യമായി സദാ നിലകൊള്ളുന്നു,അവര്‍ക്ക് രാഷ്ട്രീയ പരിരക്ഷയുമുണ്ട്. അവര്‍ അക്രമത്തിനുവേണ്ടി പരിപാലിക്കപെടുന്നവരാവുമ്പോള്‍ സംഭരിക്കപ്പെടുന്ന ഊര്‍ജ്ജം അളക്കാനാവാത്തത്ര വിപുലമായിരിക്കും.( മാധ്യമം ഒക്ടോബര്‍ 11,08)
11 comments:

പാവം കുഞ്ഞാക്ക said...

വിപ്ലവവും ഗുണ്ടായിസവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ ഒരു പരിതസ്തിഥിയില്‍ ജീവിക്കുന്ന മാര്‍കിസിസ്റ്റ്കാരനു ഒരല്പം കരാട്ടയൊ ഒക്കെ പഠിച്ച് ഒന്നു ലീ വല്‍കരിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടിവരില്ല എന്ന ഒരു മുന്‍‌വിധി എന്റെ വായനയുടെ തുടക്കത്തിലേ എന്നെ പിടികൂടിയിരുന്നു എന്നു കരുതി മാര്‍ക്സിസ്റ്റുകാര്‍ മുഴുവന്‍ ഗുണ്ടകള്‍ ആണെന്നു എനിക്കഭിപ്രായമൊന്നുമില്ല, എല്ലാ പാര്‍ട്ടിയിലും ഗുണ്ടകള്‍ ഉണ്ട്,

ഫാല്‍കണ്‍ said...

കേരളം കൊള്ളാം,പാര്‍ട്ടിയും...........

Sayosou said...

The political parties are destroying Kerala by their carelessness. Dont compare these political gundas to Lee:)Compare them to some dirty things..

Kasim sAk | കാസിം സാക് said...

കൊള്ളാം, ചിന്തകളിലെ കാഠിന്യം ...
:-)

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

" നമ്മുടെ കേരളം "

ചിന്ത കൊള്ളാം
ഭാവുകങ്ങള്‍

salam pottengal said...

നന്നായിരികുന്നു. കൂടുതല്‍ എഴുതുക

എന്‍.ബി.സുരേഷ് said...

കല കളഞ്ഞ് നാം കോടാനുകോടികൾ കിട്ടുന്ന കായികാത്തിലേക്ക് ചേക്കേറി.

അതേപോലെ ആശയങ്ങൾ ഉപേക്ഷിച്ച് ആമാശയത്തിലേക്ക് ചേക്കേറുമ്പോൾ കരാട്ടേയും കളരിപ്പയറ്റും തന്നെ ശരണം.
അത് എല്ലാ പൊളിട്രിക്സ് പാർട്ടികൾക്കും ബാധകമാണ്.

~ex-pravasini* said...

രാഷ്ട്രീയം അറിയില്ല..

ഇസ്ഹാഖ് കുന്നക്കാവ്‌ said...

രാഷ്ട്രീയം നാടിന്‍റെ നന്മക്കു വേണ്ടി ഉപയോഗിക്കാന്‍ കഴിയട്ടെ എന്നാശംസിക്കാം നമുക്ക് കഴിയുമോ ? നമ്മുടെ നാടും നന്നാവും അല്ലെ? എന്നെങ്കിലും ....??!!ഫസല്‍ക്കാ...

iylaserikkaran said...

thammil bedam thomman ennathaanu innathe rastreeyam

rajan vengara said...

ingalu aaloru pahayan thannellappa....monjaavunnundu bijaarallem..

Post a Comment

ഇജ്ജ് മുണ്ടാണ്ട് പോകല്ലെ കോയാ, അന്റെ ചന്തിക്ക് അടിട്ടും ഞ്ജെ കജ്ജിന്ന്