ഫസലുൽ Fotoshopi On Friday, January 21, 2011 23 Comments


ഇന്ത്യ യുടെ മതേതരത്വ മൂല്യങ്ങളെ, നിയമ സംഹിതകളെ നോക്കുകുത്തിയാക്കി വര്‍ത്തമാനകാലത്തിന്റെ സംഭവവികാസങ്ങള്‍ നമുക്ക് പുതിയ ചിന്തകള്‍ക്ക് അവസരം നല്‍കുമ്പോള്‍ അതിനെ ന്യായമായ രീതിയല്‍ സമീപിക്കേണ്ടത് ഓരോ ഇന്ത്യന്‍ പൌരന്റേയും കടമയാണെന്നതില്‍ തര്‍ക്കമില്ല, പല വീക്ഷണ കോണുകളില്‍ നിന്നാണു പലരും ഒരേസംഭവം തന്നെ വിലയിരുത്തുന്നതെങ്കിലും അതില്‍ ഒരു
നീതി ദര്‍ശിക്കേണ്ടത് സാമാന്യ മര്യാദയുടെ മാനുഷീക മൂല്യങ്ങളുടെ സംരക്ഷണത്തിനു അത്യാവശ്യമത്രേ. ഇത്തരുണത്തില്‍ ഞാനിങ്ങനെ ഒരു പോസ്റ്റിടുന്നതിന്റെ താല്പര്യം തന്നെ എന്റെ ബഹുമാന്യ സുഹൃത്തായ നാമൂസിന്റെ ഈ പോസ്റ്റും അതിനുള്ള ചില കമന്റുകളും ആണെന്നതു ഞാനിവിടെ വ്യക്തമാക്കട്ടെ ഇത്യന്‍ മതേതരത്വത്തിന്റെ കാവലാളുകളെന്നു അവകാശപ്പെടുന്ന ഭരണകൂടവും സംരക്ഷണ ഭിത്തികള്‍ തീര്‍ക്കുന്ന കോടതിയും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നു എന്നു ഒരു വേള നമ്മള്‍ സംശയിച്ചെങ്കില്‍ അതിനെ കുറ്റം പറയാന്‍ കഴിയുമോ.? ഞാന്‍ പറഞ്ഞുവരുന്നത് അബ്ദുന്നസര്‍ മദനിയെ കുറിച്ച് തന്നെയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ എന്തായിക്കൊള്ളട്ടെ, ഒന്‍പതര വര്‍ഷത്തോളം ജയിലഴികളില്‍ സ്വന്തം ജീവിതം ഹോമിച്ച മനുഷ്യനെ ഉളുപ്പില്ലാത്ത ഭരണകൂട വര്‍ഗം കുറ്റവിമുക്തനാക്കുമ്പോള്‍ നമ്മളുടെ നിയമ സംഹിതകള്‍ നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നത് നാം കണ്ടില്ലെന്നു നടിക്കുന്നു. ദളിത് പക്ഷ രാഷ്ട്രീയത്തെ ഉയര്‍ത്തികാണിക്കാന്‍ ശ്രമിച്ച മദനി പക്ഷെ തന്റെ ശൈലി കൊണ്ട് സ്വയം ശവക്കുഴി തോണ്ടി എന്നുള്ളതാണു സത്യം. 

   ന്താണു മദനി ചെയ്ത തെറ്റ്, പ്രകോപന പ്രസംഗമോ, എങ്കില്‍ എന്തു കൊണ്ട് ആ തെറ്റുകൊണ്ട് മദനിയെ ശിക്ഷിച്ചില്ല, ഇനി കോയമ്പത്തൂര്‍ സ്ഫോടനം ആണെങ്കില്‍ തളകുത്തിനിന്നിട്ടും ഒളിഞ്ഞുനോക്കിയിട്ടും മദനിയെ ആപ്പിലാക്കന്‍ കഴിഞില്ല, അവസാനം ഗത്യന്തരമില്ലാതെ തെളിവില്ലെന്നു പറഞ്ഞു വെളിയിലേക്ക് ഇറക്കി വിട്ടപ്പോള്‍ അതിനു അവകാശം പറയാനും വോട്ടുപിടിക്കാനും നൂറു നാവുമായി രാഷ്ട്രീയ നപുംസകങ്ങള്‍. എല്ലാം കഴിഞ്ഞ് മദനിയെക്കൊണ്ട് കാര്യമായ ഉപയോഗമൊന്നുമില്ലെന്നു തിരിച്ചറിഞ്ഞ രാഷ്ട്രീയക്കച്ചവടക്കാര്‍ മദനിയെ പുറംകാലുകൊണ്ട് ചവിട്ടിപ്പുറത്താക്കി. ഇതെല്ലാം കണ്ട് പാവം കേരളത്തിലേ ജനത, ആദ്യം അന്തം വിട്ട് കുന്തം വിഴുങ്ങിയപോലെ നിന്നെങ്കിലും പിന്നെ സ്വത സിദ്ധമായ ശൈലിയില്‍ പ്രതികരിച്ചു തുടങ്ങി. അപ്പോഴും മുസ്ലിം സംഘടനകളെന്നു പറഞ്ഞു പരസ്പരം തെറി വിളിച്ചും സംവാദമെന്നപേരില്‍ ദുര്‍വാദം നടത്തി തമ്മില്‍ തല്ലിയും നടക്കുന്നവര്‍ പക്ഷെ പ്രതികരിക്കുവാന്‍ ഭയപ്പെട്ടു. കാരണം മറ്റൊന്നുമല്ല, മദനിയെ അനുകൂലിച്ചാല്‍ താമസിയാതെ ഒരു ഭീകരവാദി പട്ടവും ഫലകവും അവാര്‍ഡും കിട്ടും പ്രതികൂലിച്ചാലോ സമുദായത്തിനുള്ളില്‍ നിന്നു തന്നെ ചാണകത്തിനേറു കിട്ടും. എങ്കില്‍ പിന്നെ മൌനം വിദ്വാനു ഭൂഷണം,
ഭീകര പ്രവര്‍ത്തനം, അതാരു ചെയ്താലും തെറ്റു തന്നെ , ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും. പക്ഷെ ഇരകളുടെ ചോദ്യം ചെയ്യലിനെ തീവ്രവാദമായി ചിത്രീകരിച്ച് ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും പിന്നതിനെ തല്ലിക്കൊല്ലുകയും ചെയ്യുന്ന കുടില തന്ത്രങ്ങള്‍ ഒരിക്കലും ഒരു രാജ്യത്തിന്റെ സുരക്ഷക്ക് ഗുണകരമാവില്ല. പ്രതികരിക്കുന്നവനെ, ചോദ്യം ചെയ്യുന്നവനെ ഭീകരവാദിയാക്കുന്ന രാജ്യദ്രോഹിയാക്കുന്ന ഫാസിസ്റ്റ് തന്ത്രം. അതിനു ഓശാനപാടുന്ന നപുംസകങ്ങളെ കാണുമ്പോള്‍ പുച്ഛം തോന്നുക സ്വാഭാവികം. ബിനായക് സെന്നിനുകൂടെയും ഇറോം ശര്‍മിളക്കു കൂടെയും മദനിയുടെ പേരും എഴുതിച്ചേര്‍ക്കുമ്പോള്‍ മുഖം ചുളിക്കുമ്പോള്‍ അപരാതത്തിന്റെ ഭാരം ചുമന്ന് സ്വയം എരിഞ്ഞടങ്ങിയ ഒന്‍പതര വര്‍ഷങ്ങളെകുറിച്ച് മൌനം പാലിക്കുന്നതെന്ത്.? ഇരകളുടെ ശബ്ദം ഭീകരവാദമായി വ്യാഖ്യാനിക്കപ്പെടുന്നതിലെ അയുക്തിക്കെതിരായാണ് നമ്മള്‍ പ്രവര്‍ത്തിക്കേണ്ടതെന്നു മറന്നുകൊണ്ടാകരുത് നമ്മള്‍ മദനിക്കെതിരെ വാളെടുക്കേണ്ടത്.ഒരു ദിവസം പോലും ജയിലഴി ആഗ്രഹിക്കാത്തനമ്മള്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ  നീണ്ട ഒന്‍പതര വര്‍ഷങ്ങള്‍  വലിയൊരു കാലയളവായി തോന്നാത്തത് ഹൃദയത്തില്‍ വൃത്തികെട്ട ഭയത്തിന്റെ നാമ്പുകള്‍ മുളപൊട്ടിയതുകൊണ്ടുമാത്രമാണ്. മാനിഷിക പരിഗണനകള്‍ക്കപ്പുറം പകപോക്കല്‍ രാഷ്ട്രീയത്തിന്റെ കൂടി ഇരയാവുകയായിരുന്നു അദ്ദേഹം. എനിക്കെന്റെ പ്രിയ സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളു, നിങ്ങളീ പറയുന്ന കൊല്ലും കൊലവിളിയും നടത്തുന്ന അബ്ദുന്നാസര്‍ മദനിയുടെ ഒരു പ്രസംഗമെങ്കിലും എനിക്കും കേള്‍ക്കണം. ആരുടെയെങ്കിലും കയ്യില്‍ ലിങ്ക് ഉണ്ടെങ്കില്‍ ഒന്നു തരൂ, ഇല്ലെങ്കില്‍ കയ്യിലുള്ള കാസറ്റ് ഒന്നു യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യു, എനിക്കും കല്ലെറിയണം മദനിയെ....!!!

23 comments:

Arun Kumar Pillai said...

ee vishyam enikku dhahikkunnathalla.. but ithile language enikk oru paad ishtaayi... sathyavum mithyayum puarathu varatte ennasikkam!!
keep writing! nice post!

hafeez said...

ഭരണകൂട ഭീകരതയുടെ അനേകം ഇരകളില്‍ ഒന്ന് മാത്രമാണ് മഅദനി. ഭരണകൂട ഭീകരതക്ക് ഓശാന പാടാന്‍ 'മതേതര' രാഷ്ട്രീയ പാര്‍ട്ടികളില്‍ ആളുണ്ടാവുകയും ചെയ്യുന്നു എന്നതാണ് നമ്മുടെ ദൗര്‍ഭാഗ്യം. മറ്റുള്ളവരെ ഒറ്റുകൊടുത്തു വേണം സ്വന്തം ദേശസ്നേഹവും മതേതരത്വവും തെളിയിക്കാന്‍ എന്നിടത്ത് ന്യൂനപക്ഷ സാമുദായിക പാര്‍ട്ടി വരെ എത്തി നില്‍ക്കുന്നു.

Ismail Chemmad said...

മഅദനിയുടെ ഒന്‍പതര വര്‍ഷത്തെ ജയില്‍ ജീവിതം ശരിക്കും മനുഷ്യാവകാശങ്ങള്‍ക്ക് നേരെയുള്ള ഒരു ചോദ്യ ചിഹ്ന്ഹമായിട്ടു ഇന്നും നില നില്‍ക്കുന്നു. തൊണ്ണൂറുകളുടെ ആദ്യകാലത്തില്‍ ഞാനടക്കമുള്ള കൌമാര യുവ മുസ്ലിം ഹൃദയങ്ങളില്‍ തീക്കനലുകല്‍ കോരി ഇടാന്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികളും പ്രസംഗങ്ങളും കാരണമായിട്ടുണ്ട് . ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാകാന്‍ അദ്ദേഹത്തിനു കഴിയില്ലായെങ്കിലും ജയില്‍ വാസത്തിന്റെ ശേഷമുള്ള അദ്ദേഹത്തിന്‍റെ ജീവിതം intelligence നിരീക്ഷണത്തിലായിരുന്നു, അദ്ദേഹം പോലീസ് സംരക്ഷനത്തിലായിരുന്നു എന്നിട്ട് പോലും അദ്ദേഹത്തിനെ ഇപ്പോയുള്ള ജയില്‍ ജീവിതത്തെ എങ്ങിനെ ന്യായീകരിക്കും. വെട്ടയാടപ്പെടുന്നവര്‍ നിരന്തരം വേട്ടയാടപ്പെട്ടു കൊണ്ടേ ഇരിക്കുന്നു .

Kasim Sayed said...

ഭീകര പ്രവര്‍ത്തനം, അതാരു ചെയ്താലും തെറ്റു തന്നെ , ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും. പക്ഷെ ഇരകളുടെ ചോദ്യം ചെയ്യലിനെ തീവ്രവാദമായി ചിത്രീകരിച്ച് ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും പിന്നതിനെ തല്ലിക്കൊല്ലുകയും ചെയ്യുന്ന കുടില തന്ത്രങ്ങള്‍ ഒരിക്കലും ഒരു രാജ്യത്തിന്റെ സുരക്ഷക്ക് ഗുണകരമാവില്ല. പ്രതികരിക്കുന്നവനെ, ചോദ്യം ചെയ്യുന്നവനെ ഭീകരവാദിയാക്കുന്ന രാജ്യദ്രോഹിയാക്കുന്ന ഫാസിസ്റ്റ് തന്ത്രം

നാമൂസ് said...
This comment has been removed by the author.
നാമൂസ് said...

എന്ത് കൊണ്ട് മഅദനി..?
ഞാന്‍, ആ ലേഖനം എഴുതുമ്പോള്‍ 'മഅദനി' ഒരു നിരപരാധിയോ അപരാധിയോ ആണെന്ന വിധിപ്രഖ്യാപനം നടത്തിയിട്ടില്ലാ.. എന്നാല്‍, 'ഷാഹിന വിഷയം' ചര്‍ച്ച ചെയ്യുമ്പോള്‍ അതിനു കാരണമായ സംഭവത്തെ തിരസ്കരിച്ചു കൊണ്ട് 'ഷാഹിനക്ക്' പിന്തുണ പ്രഖ്യാപിക്കുന്നതിലെ അയുക്തിയെ സൂചിപ്പിച്ചുവെന്നു മാത്രം.
മദനി ഒരു ബിംബമാകുന്നത് രണ്ടു തരത്തിലാണ്. ഒന്ന്, ഭരണകൂട ഭീകരതയുടെ ജീവിച്ചിരിക്കുന്ന രക്ത സാക്ഷി. മറ്റൊരു തരത്തില്‍, അമേരിക്കന്‍ വേദത്തെ ഏറ്റു ചൊല്ലുന്ന സംഘു പരിവാര ജല്പനങ്ങള്‍ക്ക് വേഗത കൂട്ടുന്ന ഒരിന്ധനം. എല്ലാ അര്‍ത്ഥത്തിലും ഒരു നല്ല രൂപകമാണ് മഅദനി. എന്നാല്‍, അതിനു ഓശാന പാടുന്ന മതേതര മുഖങ്ങളില്‍ കാണുന്ന നിസ്സംഗതയ്ക്ക് നിരുത്തരവാദപരമായ മൌനത്തിന് മാനസികാടിമത്വം എന്നൊരു പേരെ ഇണങ്ങൂ.... ഒരല്‍പം കൂടെ കടന്നു പറഞ്ഞാല്‍ 'ഷണ്ഡത്വം'.

{ഇവരെ ഉള്‍ക്കൊള്ളാനുള്ള വിശാലത ഈ മലയാള വാക്കിനുണ്ടോ ?"}

'ഷാഹിന' ചെയ്തത് ശരിയെങ്കില്‍ മദനിയോട് കാണിക്കുന്നത് തെറ്റാണ്.
ഇനി അവര്‍ ചെയ്തത് തെറ്റാണെന്ന് പറയുന്നതാണോ ശരി.. എങ്കില്‍, അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവര്‍ ഒക്കെയും നിയമപാലനത്തിന് എതിര്‍ നില്‍ക്കുന്നവരുമാണ്.
ഇതിനെ പറഞ്ഞു വെക്കാന്‍ വലിയ ബുദ്ധിവ്യയം ഒന്നും വേണ്ട കൂട്ടരേ...!!!

Unknown said...

മദനി ഒരു ചൂടുള്ള വി ഷയമായി നിലനിര്‍ത്തേണ്ടത് ഒരേപോലെ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും
മാധ്യമങ്ങള്‍ക്കും മുസ്ലിങ്ങള്‍ ഭീകരരാണ് എന്ന് തനിയാവര്‍തന കച്ചേരി നടത്തുന്നവരുടെ ബി ടീമായ സംഘപരിവാര്‍
സംഘടനകള്‍ക്കും എന്തീനു കേരളത്തിലെ വാദവും മറുവാദവും കുറുവാദവും നടത്തി വാതം പിടിച്ച മുസ്ലിം സംഘടനകള്‍ക്കും
ആവശ്യമാണ്...... എന്തിനു ?? സ്വന്തം നുണകള്‍ സമൂഹം കൊത്തിവലിച്ചു നാറ്റിക്കാതിരിക്കാന്‍ ....അതിനു ഇരയാകേണ്ടി വന്നത്
മദനിയുടെ ദുരന്തം .......ഈ മദനി അല്ലെങ്കില്‍ മറ്റൊരാളെ ഇവര്‍ പണ്ടേ ചൂണ്ടയില്‍ കോര്‍ക്കും. ....ഇര മാറും എന്നേയുള്ളു.
വേട്ട തുടര്‍ന്നു കൊണ്ടേയിരിക്കും. കേരളത്തില്‍ പരാജയപ്പെട്ട എഴുപതുകളിലെ നക്സല്‍ പ്രസ്ഥാനതോടാണ് മദനിക്ക് സാമ്യം
എന്നെനിക്കു തോന്നുന്നു. തെറ്റായി നയിപ്പിക്കപ്പെട്ട കൌമാരം ആണ് അന്നും ഇന്നും കൂട്ട് പ്രതി സ്ഥാനത്ത്‌ നില്‍ക്കുന്നത്. ............
അങ്ങനെ ഒരു കാലഖട്ടത്തിലെ കൌമാരത്തെ MISLEAD ചെയ്യാന്‍ മദനി കുര്‍-ആനിലെ വിശുദ്ധ വഴികളും വാക്കുകളും
ഉപയോഗിക്കരുതായിരുന്നു. (അങ്ങിനെ ചെയ്തുവെങ്കില്‍)

Anonymous said...
This comment has been removed by a blog administrator.
Anonymous said...

nirthi poda,.. Kalla naaayinte... ......
Oru ultra model seccular sanka parivaaran vannirikunnu naana millada thendee.. Nirabarathikethire thullaan..
Sathyam padikada.. Hamkke adyam

ഫസലുൽ Fotoshopi said...

പ്രിയെപ്പെട്ട അനോണിചേട്ടാ, താങ്കള്‍ വീട്ടില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ദയവായി ഇവിടെ ഉപയോഗിക്കരുത്. നമ്മളൊക്കെ ബയങ്കര ഡീസന്റായിട്ടൊന്നുമല്ല, പക്ഷെ പ്രതിപക്ഷ ബഹുമാനത്തോടെ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതിക്കൂടെ, ഇനി എന്നെ തെറിവിളിക്കാന്‍ വല്ലാണ്ടു മുട്ടുന്നുണ്ടെങ്കില്‍ loveheart.fazlul@gmail.com ഇവിടെ ഞാന്‍ 17 മണിക്കൂര്‍ ദിവസവും ഓണ്‍ലൈന്‍ കാണും. സ്വാഗതം

ഫസലുൽ Fotoshopi said...

അതെ സുന്ദര്‍ രാജ് സാര്‍, ഇടതു വലതു പക്ഷങ്ങല്‍ക്ക് എപ്പോഴും ഇരകള്‍ ആവശ്യമാണ്. അതില്‍ ഒരു ഇര മാത്രമാണു മദനി. എങ്കിലും അദ്ദേഹം ഖുറാനിക വചനങ്ങള്‍ ഉപയോഗിച്ച് ഭീകരവാദം വളര്‍ത്തിയെന്നത് ഞാന്‍ വിശ്വസിക്കുന്നില്ല.

faisu madeena said...

fazlu ....njaan ivide okke undu ...

കൊമ്പന്‍ said...

പ്രതികരിക്കൂ അനീതിക്കെതിരെ തൂലിക പടവാളാകൂ ഭരണകൂട ഭീകരതെക്കിതിരെ

Sameer Thikkodi said...

സുഹൃത്ത് ഇസ്മായില്‍ ചെമ്മാട് പറഞ്ഞ കാര്യങ്ങള്‍ക്ക് അടിവരയിടുന്നു ... കേരള ചരിത്രത്തില്‍ ഒരു പാട് സാമുദായിക സാമൂഹിക പരിഷ്കര്‍ത്താക്കള്‍ കടന്നു പോയിട്ടുണ്ട്. ഒരു സാമുദായിക പരിഷ്കര്‍ത്താവ്‌ എന്ന വിശേഷണം ജ: മഅദനി സാഹിബിനു നല്‍കുകയാണെങ്കില്‍ അദ്ദേഹം അതിനു ഉപയോഗിച്ച രീതികള്‍ മുക്കാല്‍ പങ്കും വിപരീത ഫലം ചെയ്തു എന്ന് പറയാതിരിക്കുക വയ്യ . സിനിമയിലും മറ്റും കണ്ടിരുന്ന ബ്ളാക്ക് cat എന്ന അംഗരക്ഷക വൃന്ദം കേരളത്തില്‍ (??എന്തായിരുന്നു അതിന്റെ ആവശ്യം ) ആദ്യമായും അവസാനമായും പരിചയപ്പെടുത്തിയ അദ്ദേഹത്തിന് തന്നെ അവരുടെ സംരക്ഷണം ഉപകാരമില്ലാതെ പോയി (പിന്നീട് ഒരു ആക്രമത്തില്‍ കാലു നഷ്ടപ്പെട്ടത് ) പിന്നെ പ്രസംഗങ്ങള്‍ ലിങ്കിലൂടെ തന്നു നിഷ്പക്ഷ ഇതര സമുദായ സഹോദരങ്ങളെ നമ്മോടു വിദ്വേഷം തോന്നിപ്പിക്കുന്നത് ആകും എന്ന സംശയം ഉണ്ട് . (ലിങ്ക് available അല്ല ). നമ്മുടെ പ്രാന്ത പ്രദേശങ്ങളില്‍ RSS ശാഖകളില്‍ ഇത്തരം പ്രസംഗങ്ങള്‍ സ്പിരിറ്റ്‌ കൂട്ടാന്‍ കാരണമായിട്ടുണ്ട് എന്നത് അനുഭവ സാക്ഷ്യമാണ് ... ഇനി പോസ്റ്റ്‌-ജയില്‍ ജീവിതം ... മുഖ്യധാരാ രാഷ്ട്രീയ സംഘടനകളെ പൊതുവേ വിമര്‍ശിച്ചു ഇടതു പാളയത്തില്‍ വീണ്ടും ചെന്ന് കയറുമ്പോള്‍ ആവേശ പ്രകടനം പഴയ മഅദനിയെ വീണ്ടും പ്രത്യക്ഷപ്പെടുത്തി എന്നത് വിസ്മരിക്ക വയ്യ. എങ്കിലും താന്‍ നിരപരാധി എന്ന ഉത്തമ ബോധ്യമുള്ള അദ്ദേഹത്തിന് നിയമത്തിന്റെ നീതി ലഭിക്കണം എന്നതില്‍ രണ്ടഭിപ്രായമില്ല .

sm sadique said...

പാവം ഞമ്മൾ
പാവം മ അ ദനി.
അവരോ,
അവർ തീവ്രദേശീയ വാദികൾ
പാവം അസിമാനന്ദ
പിന്നെയും,
പാവം മറ്റ് പലരും

A said...

നല്ല ചിന്തനീയമായ പോസ്റ്റ്‌. മദനിക്ക് ഒരു പാട് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. പ്രസംഗങ്ങള്‍ ആവശ്യമില്ലാതെ പ്രകോപന പരമായിരുന്നു. മതസൌഹാര്ധത്തിനു കോട്ടം തട്ടിക്കാന്‍ മാത്രമേ അത് ഉടകിയിട്ടുള്ളൂ. അതിനു തടയിടെണ്ടതും ഉണ്ടായിരുന്നു. പക്ഷേ അതിനുള്ള ശിക്ഷ കൊടുത്ത് നന്നാക്കുന്നതിന് പകരം അദ്ദേഹത്തെ 10 കൊല്ലം അന്യായ തടങ്കലില്‍ വെച്ച് പീഡിപ്പിക്കുകയാനുണ്ടായത്. ഇപ്പൊ കെട്ടുകഥകള്‍ ഉണ്ടാക്കി വീണ്ടും കൊണ്ടുപോയി. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അരുതാതതായിരുന്നു.
പക്ഷെ ഈ പീഡനം അതിലും വലിയ തെറ്റായി.

Nena Sidheek said...

ഇതൊന്നും എനിക്ക് അയച്ചു തരാരില്ലല്ലോ , എന്നെ മറന്നൂല്ലേ?

ഫസലുൽ Fotoshopi said...

ഞാന്‍ മറന്നിട്ടൊന്നൂല്ല ന്റെ നേനക്കുട്ടീ, നിന്റെ പരീക്ഷ കഴിയട്ടെ എന്നു കരുതിയാ.

ബെഞ്ചാലി said...

അഴികൾക്കുള്ളിലാക്കി തെളിവുകളെ തേടി നടന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞും തെളിവുണ്ടാക്കാനാവാതെ പുറത്തേക്ക് വിടുമ്പോ പുതിയ അജണ്ടകളുണ്ടാക്കിയിട്ടുണ്ടാകും, അടുത്ത നാടകത്തിന്.

ചവിട്ടി അഴിക്കുള്ളിലേക്ക് തള്ളേണ്ടവർരുടെ തെളിവുകൾക്ക് മുകളിരുന്നാണ് ഇത്തരം നാടകങ്ങൾ അരങ്ങേറുക!!

സൊണറ്റ് said...

ഡാ നിഷ്കൂ നീഇത്ര നന്നായി എഴുതുകയോ? നിന്റ്റെ സംസാരം കേട്ടാല്‍ നീ ശേരിക്ക് മലയാളം പറയാന്‍ അറിയാത്ത വന്‍ ആണെന്നേ തോന്നൂ ..ന്നാന്‍ ആകെ അന്തിച്ചു പോയെട സത്യമായും എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല ഇതെല്ലം കൂടെ നീ കുത്തി കുരിച്ചതാണോ? അത്ഭുതം തന്നെ !!!!!!എന്തായാലും സംഗതി സൊയമ്പന്‍ തന്നെ ..ഇനിയും എഴുതുക ..പ്രാര്‍ത്ഥനയോടെ സോനു

ഞാന്‍ പുണ്യവാളന്‍ said...

മികച്ച പ്രാസങ്കികനന് മദനി അയാളുടെ പണ്ടെങ്ങോ ഉള്ള ഒരു പ്രസംഗത്തിന്റെ പേരില്‍ ഇങ്ങനെ ശിഷികുനത്തില്‍ എന്ത് നയം ഉണ്ട് . അയാള്‍ തെറ്റ് കാരന്‍ ആയിരുനെങ്കിലും അതിനുള്ള ശിക്ഷ കിട്ടികഴ്ഞ്ഞു ഇനി വെറുതെ വിട്ടുകുടെ . അയാളുടെ പേരില്‍ ഇടതു വലതു bjp മുതലെടുപാന്‍ . മദനി എന്റെ ആരുമല്ല ഒരു മാനുഷന് കിട്ടാവുന നിതി നിഷേത്യപെടുമ്പോള്‍ വേദന തോന്നുന്നു . മദനിയുടെ വരവിനു വേണ്ടി ഞാനും കാത്തിരികുന്നു (പ്രതിക്ഷ ഒന്നും ഇല്ലെങ്കിലും )mansoon

Anonymous said...

മുസ്ലിം ലീഗിനെ തകര്‍ക്കാന്‍ ലീഗിലും യൂത്ത് ലീഗിലും നുഴഞ്ഞു കയറിയ സംഘ പരിവാര്‍ അനുകൂല, സാമ്രാജ്യത്യത്തിന്റെ ഒറ്റുകാരായ, ഐ.ബി യുമായി നിരന്തരം ബന്ധം സ്ഥാപിച്ചെടുത്ത എം.കെ. മുനീറും കെ.എം. ഷാജിയും പോലെ യുള്ള നേതാകന്മാര്‍ അല്ലെ ബഹു. ഹൈദരാലി തങ്ങളെ..സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറയണം തങ്ങളെ അതാണ്‌ പ്രവാചകന്‍ പഠിപ്പിച്ചത്. നിങ്ങള്‍ ഒരു സംഘടനയുടെ നേത്രിത്യത്തില്‍ പക്ക്യമായ തീരുമാനമെടുക്കുന്ന ആളാണ്‌ എങ്കില്‍ അവര്‍ക്കെതിരില്‍ പരയ്സ്യമായ തീരുമാനം എടുക്കണം. എം.കെ. മുനീരിനെയും, കെ.എം ഷാജിയും ലീഗില്‍ നിന്നും യൂത്ത് ലീഗില്‍ നിന്നും പുറത്താക്കിയാല്‍ ഭൂമി കേരളം ഇടിഞ്ഞു വീഴില്ല എന്ന് മാത്രമല്ല ലീഗിന്റെ ഇസ്സത് നില നില്‍ക്കുകയും ലീഗ് ഒരു കാലത്ത് ഉയര്‍ത്തി പിടിച്ച ഫാസിസ്റ്റ് വിരുദ്ധ സാമ്രാജ്യത്യ വിരുദ്ധദ യുവാക്കള്‍ ശക്തമായ നിലയില്‍ ഉയര്‍ത്തി പിടിക്കുകയും ചെയ്യും എന്ന് സത്യമായും പറയുന്നു..നിങ്ങള്‍ എന്ന് അങ്ങനെ ചെയ്യുന്നുവോ അന്ന് ‍ ആരാണ് ലീഗിനെ തകര്‍ക്കുന്നത് എന്ന് നിങ്ങള്ക്ക് മനസിലാകും. കെ.എം. ഷാജിയെ പുറത്താക്കിയാല്‍ നേരെ ശശികല ടീച്ചറുടെ അടുത്ത പോയി സംഘ പരിവാരില്‍ മെമ്പര്‍ഷിപ് എടുക്കും, എം.കെ മുനീര്‍ നേരെ പോയി അമേരിക്കന്‍ കോണ്സുലടിലെ "കോണ്‍സുലേറ്റ് ജനറല്‍" ആയി സ്ഥാനമെടുക്കും. ലീഗിന്റെ നില നില്‍പ്പിനു തന്നെ മുനീറും ഷാജിയും ഭീഷണി എന്ന് ആര്‍ക്കാണ് അറിയാത്തത്.

ഫസലുൽ Fotoshopi said...

നന്ദി ബെഞ്ചാലി സർ,സന്ദർശനത്തിനു, തീർച്ചയായും താങ്കൾ പറഞ്ഞത് ശരിയാണ്, രാഷ്ട്രീയ നപുംസകങ്ങൾ ഇന്ത്യയുടെ നീതിപീഠങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്നു.

@ സോണെറ്റ്, ചുമ്മാ പ്രതികരിക്കാൻ മുട്ടിയപ്പം എഴുറ്റ്ഹിയതാ,

മൺസൂൺ അതെ അതാണതിലെ കാര്യം. ഒരു മനുഷ്യൻ എന്ന പരിഗണന, അദ്ദേഹം തീർച്ചയായും അർഹിക്കുന്നു
@അനോണിച്ചേട്ടാ, മുസ്ലിം ലീഗാണു മദനിയെ ജയിലിൽ അടച്ചതെന്നു എനിക്കഭിപ്രായമില്ല, എന്നാൽ മുസ്ലിം ലീഗിന്റെ ഭാഗത്ത്നിന്നു തീർച്ചയായും കുറ്റകരമായ അനാസ്ഥയുണ്ടായിട്ടുണ്ട് എന്നത് ഒരു വസ്തുതയാണു. പ്രതികരിക്കേണ്ടവർ ഭീകരവാദം ആരോപിക്കപ്പെടുമോ എന്ന ഭയത്തിൽ മാറി നിൽക്കുന്നത് ഒരു ജനാതിപത്യരാഷ്ട്രം എന്ന് അഭിമാനത്തോടെ പറയുന്നവർക്ക് ഒരിക്കലും ഭൂഷണമല്ല.

Post a Comment

ഇജ്ജ് മുണ്ടാണ്ട് പോകല്ലെ കോയാ, അന്റെ ചന്തിക്ക് അടിട്ടും ഞ്ജെ കജ്ജിന്ന്